September 19, 2024
NCT
KeralaNewsThrissur News

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് തലയിൽ പാമ്പുകടിയേറ്റു.

ചാലക്കുടി : അതിരപ്പിള്ളിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് പാമ്പുകടിയേറ്റു. വാച്ചുമരം മലയൻ കോളനിയിൽ പുഷ്പാകരനാണ് (42 വയസ്സ് ) പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് മരത്തിൽ തൂങ്ങിക്കിടന്ന ചുരുട്ട ഇനത്തിൽപ്പെട്ട പാമ്പ് തലയിൽ കടിച്ചത്.

കോളനിയിലെ വൈദ്യനെ‌ക്കൊണ്ട് ചികിത്സിപ്പിച്ചെങ്കിലും വൈകുന്നേരമായതോടെ നീര് കൂടുകയും വേദന അസഹ്യമാകുകയും ചെയ്തതോടെ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള 108 ആംബുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ അധ്യയനദിനം.

murali

പടിയൂർ പഞ്ചായത്ത് മെമ്പറെ കാപ്പ ചുമത്തി നാടു കടത്തി.

murali

കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.

murali
error: Content is protected !!