September 19, 2024
NCT
KeralaNewsThrissur News

സ്പായിൽ കത്തികാട്ടി ആറുലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ കവർച്ചചെയ്ത സംഘം അറസ്റ്റിൽ.

കൊച്ചി : സ്പായിൽ കത്തികാട്ടി ആറുലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ കവർച്ചചെയ്ത നാലംഗ സംഘം അറസ്റ്റിൽ. തൃശ്ശൂർ സ്വദേശികളായ ടി.വി. ആകാശ് (30), എ.വി. രാഗേഷ് (39), സിയാദ് (27), പി.വി. നിഖിൽ (30) എന്നിവരാണ് എറണാകുളം നോർത്ത് പോലീസിന്‍റെ പിടിയിലായത്.

വ്യാഴാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന സ്പായിൽ കാളിങ് ബെൽമുഴുക്കുന്നതുകേട്ട് ഡോർ തുറന്ന സ്പാ ഉടമയെ അക്രമികൾ ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളം കേട്ട് അവിടേക്ക് ഓടിയെത്തിയ വനിതാ ജീവനക്കാരിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.

ഫോൺ, പണം, ഐ പാഡ്, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച്, സ്വർണാഭരണങ്ങൾ എന്നിവ അക്രമികൾ കൈക്കലാക്കി. പരാതിക്കാരന്റെ സുഹൃത്തിന്റ ഉടമസ്ഥതയിൽ ഉള്ള കാർ തട്ടിയെടുത്താണ് പ്രതികൾ സ്ഥലംവിട്ടത്.

Related posts

തൃശൂരിലെ തോൽവി; ഭരണവിരുദ്ധ വികാരം കാരണമായെന്ന് സിപിഐ.

murali

വടിവാൾ വിപിൻ അറസ്റ്റിൽ.

murali

മഞ്ഞപ്പിത്തം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം – ജില്ലാ കളക്ടര്‍.

murali
error: Content is protected !!