September 20, 2024
NCT
KeralaNewsThrissur News

മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി.

തൃശ്ശൂര്‍ : ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും, പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി. ചേലക്കോട് സ്വദേശി സുലൈമാനാണ് മർദ്ദനമേറ്റത്. ഇയാളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു സുലൈമാൻ. മകൾക്ക് പെരുനാൾ സമ്മാനം നൽകാൻ ചേലക്കര സൂപ്പിപ്പടിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു സുലൈമാന് മർദനമേറ്റത്. സുലൈമാൻ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു.

Related posts

വയോധികനെ കോൾപ്പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

തളിക്കുളം കൈതക്കൽ ചന്ദനത്ത് അബ്ദുൽ ഖാദർ ഭാര്യ ഖദീജ നിര്യാതയായി.

murali

സംസ്ഥാനത്ത് ശക്തമായ മഴ; ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

murali
error: Content is protected !!