എടമുട്ടം : കഴിമ്പ്രം ഹൈസ്കൂളിന് കിഴക്ക്, പരേതനായ വാലിപ്പറമ്പിൽ കുമാരൻ മകൻ കൃഷ്ണകുമാർ (കിഷോർ, 51 വയസ്സ് ) ജൂൺ 15 ന് ദുബായിൽ ഹൃദയയാഘാതം മൂലം നിര്യാതനായി. സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന കൃഷ്ണകുമാറിന്റെ ഭാര്യയും കുട്ടികളും ദുബായിൽ തന്നെയാണ് സ്ഥിര താമസം.
ഭാര്യ ദിവ്യ കൃഷ്ണകുമാർ മക്കൾ ദേവന, ഭാവന . അമ്മ സതീരത്നം (86) സഹോദരൻ സേതുമാധവൻ. സംസ്കാരം നാളെ ജൂൺ 18 രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടത്തപ്പെടുന്നു.
