September 19, 2024
NCT
KeralaNewsThrissur News

കാഞ്ഞാണിയിൽ  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു.

തൃശ്ശൂർ : കാഞ്ഞാണിയിൽ  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. കണ്ടശ്ശാങ്കടവ് സ്വദേശി ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കാഞ്ഞാണി മൂന്നും കൂടിയ സെന്ററിൽ  അപകടം.

ജിനോയും സുഹൃത്ത് പൂവ്വത്തിങ്കൽ അഗസ്റ്റിൻ ജോണിയും (24)  സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ വന്നിരുന്ന താനാപാടത്ത് വിജീഷ് (41) എന്നയാളുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അഗസ്റ്റിനും വിജീഷിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജിനോ ജോൺസൻ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Related posts

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്.

murali

തൃപ്രയാർ തേവർക്ക് കിഴക്കേനടയിൽ രാജകീയ വരവേൽപ്.

murali

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം നാളെ കൈമാറും.

murali
error: Content is protected !!