September 19, 2024
NCT
NewsKeralaThrissur News

ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

ചാവക്കാട് – പൊന്നാനി ദേശീയ പാത പാലപ്പെട്ടി പുതിയിരുത്തി സെൻ്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പാലപ്പെട്ടി അമ്പലത്തിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന മുഹമ്മദുണ്ണി മുസ്‌ലിയാർ ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അൽ – ഫസാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related posts

പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

murali

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു.

murali

പാലക്കാട് കൊല്ലങ്കോടിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി.

murali
error: Content is protected !!