വാടാനപ്പള്ളി : യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽക്കര എടമ്പാടം റോഡിന് പടിഞ്ഞാറ് ഭാഗം, പാലക്കാടി പടിഞ്ഞാറെ പുരയ്ക്കൽ വീട്ടിൽ പ്രദോഷ് മകൻ അമൽ (22) ആണ് മരണപ്പെട്ടത്. അഖിൽ സഹോദരനാണ്.
ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽ ആരും ഇല്ലാത്ത നേരത്തായിരുന്നു സംഭവം. വാടാനപ്പള്ളി പൊലീസെത്തി മേൽ നടപടി സ്വീകരിച്ചു. സംസ്കാരം ബുധനാഴ്ച വൈകീട്ട് നടത്തും.
ശ്രദ്ധിക്കുക:
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
Toll free helpline number:
1056, ☎️ : 0471-2552056.
