September 19, 2024
NCT
KeralaNewsThrissur News

തൃശൂർ പുസ്തകപ്പുരയുടെ നേതൃത്വത്തിൽ ഉഷാകുമാരി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.

തൃശൂർ : സാംസ്കാരിക രംഗത്തെ സ്ത്രീപക്ഷ ജാഗ്രതയുടെ വക്താവാണ് ഉഷാകുമാരി ടീച്ചറെന്ന് മുൻ വൈസ് ചാൻസലർ ധർമ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു. പുസ്തകപ്പുരയ്ക്കു വേണ്ടി ടീച്ചറെ വീട്ടിലെത്തി ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ അരനൂറ്റാണ്ടു മുൻപു പൊതു രംഗത്തു വരികയും പ്രസിദ്ധീകരണ രംഗത്തെ അതിശക്തമായ പെൺകൂട്ടായ്മയായ സമതയെ പടുത്തുയർത്തുകയും ചെയ്യുക വഴി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി മാതൃകാപരമായ പ്രവർത്തനം കാഴ്ച്ചവെച്ചയാളാണ്  ഉഷാകുമാരി ടീച്ചർ.

പുസ്തകപ്പുര കോ – ഓർഡിനേറ്റർ ഡോ. ബീന.കെ.ആർ.അദ്ധ്യക്ഷയായി. വിജേഷ് എടക്കുന്നി, ശ്രുതി. കെ.എസ്, ടി.ജി.അജിത, കെ.കൃഷ്ണകുമാരി. കെ.ആർ.മുരളി, കെ.കെ.രവീന്ദ്രൻ, പി.എസ്.നാരായണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

Related posts

അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.

murali

കോടന്നൂർ കൊലപാതകം; ഒരാൾ കൂടി പിടിയിൽ.

murali

ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറി.

murali
error: Content is protected !!