September 19, 2024
NCT
KeralaNewsThrissur News

വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു.

കൊടുങ്ങല്ലൂർ : വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. മേത്തല കൈതക്കാട്ട് സനലിൻ്റെ മകൻ 20 വയസുള്ള സമൽ കൃഷ്ണയാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടയിൽ സമൽ കൃഷ്ണ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാല്യങ്കര എസ്.എൻ.എം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സമൽ കൃഷ്ണ. സൗമ്യയാണ് അമ്മ. സേതുലക്ഷ്മി സഹോദരിയാണ്.

Related posts

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

murali

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായുള്ള അന്വേഷണത്തിനിടെ തൃശൂരിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി.

murali

ഭാര്യയേയും, ഭാര്യാമാതാവിനേയും ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്തു.

murali
error: Content is protected !!