September 19, 2024
NCT
KeralaNewsThrissur News

തെരുവുനായക്കൂട്ടം അമ്പതോളം കോഴികളെ കൊന്നൊടുക്കി.

കൊടുങ്ങല്ലൂർ പുല്ലൂറ്റ് തെരുവുനായക്കൂട്ടം അമ്പതോളം കോഴികളെ കൊന്നൊടുക്കി. മഞ്ഞനപ്പള്ളിക്ക് സമീപം വട്ടപ്പറമ്പിൽ അബ്ദുൾ റസാഖിൻ്റെ വീട്ടിലെ കൂട്ടിൽ വളർത്തിയിരുന്ന കോഴികളെയാണ് നായ്ക്കൾ കൊന്നത്. കൂടിന്റെ വല കടിച്ചുമുറിച്ചാണ് നായകൾ അകത്തുകടന്നത്.

മുട്ടയിടുന്ന കോഴികളായിരുന്നു കൂടുതലും. അമ്പതോളം കോഴികളെ കൂട്ടിൽത്തന്നെ കൊന്നിട്ട നിലയിലായിരുന്നു. പത്തോളം കോഴികളെ നായകൾ സമീപത്തെ പറമ്പിൽ കൊണ്ടുപോയി തിന്നു.

Related posts

42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിലായി.

murali

സംസ്ഥാനത്ത് വേനൽചൂട് കടുക്കുന്നു; തിങ്കളാഴ്ച വരെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം.

murali

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേർ പിടിയിൽ: കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി.

murali
error: Content is protected !!