അന്തിക്കാട് : പടിയം ചൂരക്കോട്ട് ക്ഷേത്രത്തിനുസമീപം കൂട്ടാല രവീന്ദ്രനാഥൻ മകൻ ഷാജു (52) ദുബായിയിലെ ജബൽ അലിയിൽ ഹൃദയാഘാതം മൂലം മരിച്ചു. വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് മരണം.
വ്യാഴാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 10 ന് ആനക്കാട് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ:നീതു.മക്കൾ: ഗൗഷിത്ത്, ഗൗമിത്. സഹോദരങ്ങൾ: രാജീവ്, മധു.