September 20, 2024
NCT
KeralaNewsThrissur News

തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു.

തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു. വാർഷിക പൊതുയോഗം സ്കൂൾ മാനേജർ  ഇ.എ സുഗതകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്  ശാന്തിനി ഷണ്മുഖൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്  പി.ബി സജിത സ്വാഗതമാശംസിച്ചു.

വിദ്യാലയത്തിലെ പ്രതിഭാധനരായ കുട്ടികൾക്ക് പി.ടി.എ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെന്റുകൾ സ്കൂൾ മാനേജർ ഇ. എ സുഗതകുമാർ വിതരണം ചെയ്തു . LSS, USS വിജയികൾക്കുള്ള പുരസ്കാരം മുൻ ഹെഡ്മിസ്ട്രസ്  എൻ. വി മിനി വിതരണം ചെയ്തു. മാതൃ സംഗമം പ്രസിഡന്റ്   റസിയ ഷൈൻ ബ്ലൂമിങ് ബഡ്സ് പ്രിൻസിപ്പൽ  ഇ. ആർ. അജിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഷിക പൊതുയോഗത്തിൽ  കെ.കെ സോഫി നന്ദി രേഖപ്പെടുത്തി.

Related posts

അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിൽ.

murali

കരുവന്നൂർ പാലത്തിന് മുകളിൽ ഇരുമ്പുകൊണ്ടുള്ള സുരക്ഷാവേലി സ്ഥാപിച്ചുതുടങ്ങി.

murali

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!