ചാലക്കുടി : വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനത്തെ തുടർന്ന് പുറത്തുനിന്നെത്തിയ യുവാവ് പ്ലസ് ടു വിദ്യാർഥിയെ ചുറ്റികകൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. എലിഞ്ഞിപ്ര കരിപറമ്പിൽ ഷാബറിന്റെ മകനും ചാലക്കുടി ഗവ. സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ മുഹമ്മദ് ജാഷിറിനാണ് (17) പരിക്കേറ്റത്.
തലക്ക് സാരമായി പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയിലാണ്. ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു വിദ്യാർഥികൾ കുറ്റക്കാരെന്ന് വ്യക്തമായതോടെ
രക്ഷാകർത്താക്കൾക്കൊപ്പം ജുവനൈൽ കോടതിയിൽ ചാലക്കുടി പൊലീസ് ഹാജരാക്കിയിരുന്നു. തുടർന്ന് ജുവനൈൽ കോടതി പ്രതികളായ രണ്ടു വിദ്യാർഥികളെയും ജാമ്യം നൽകി വിട്ടയച്ചു.