NCT
KeralaNewsThrissur News

തളിക്കുളം പഞ്ചായത്ത്‌ ഭരണം നിശ്ചലം : കോൺഗ്രസ്സ് തളിക്കുളം മണ്ഡലം കമ്മിറ്റി ശയനപ്രദക്ഷിണ സമരം നടത്തി.

തളിക്കുളം പഞ്ചായത്ത്‌ ഭരണം നിശ്ചലമായ അവസ്ഥയിലൂടെയാണ്‌ കടന്ന് പോകുന്നതെന്നും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്റിന് ഭയമാണെന്നും ഡി സി സി ജനറൽ സെക്രട്ടറി സി.എം. നൗഷാദ് പറഞ്ഞു.

വർഷങ്ങൾ കഴിഞ്ഞിട്ടും, കരാർ നൽകി പൊളിച്ചിട്ട റോഡുകൾ പണിയാനോ, പഞ്ചായത്ത്‌ അനുമതി ഇല്ലാതെ റോഡുകൾ പൊളിച്ചവർക്ക് എതിരെ നടപടി എടുക്കുവാനോ, അനുമതി ഇല്ലാതെ പൊളിച്ച റോഡുകൾ പണിയുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാനോ പഞ്ചായത്ത്‌ ഭരണ സമിതി മുന്നോട്ട് വരാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ്സ് തളിക്കുളം മണ്ഡലം കമ്മിറ്റി നടത്തിയ ഏഴാം ഘട്ട സമരത്തിന്റെ ഭാഗമായുള്ള “ശയന പ്രദക്ഷിണ സമരം” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ നിന്ന് പ്രകടനമായി ആരംഭിച്ച പ്രകടനം തളിക്കുളം ബീച്ച് റോഡിലാണ് കോൺഗ്രസ്സ് പ്രവർത്തകർ “ശയന പ്രദക്ഷിണ സമരം” നടത്തിയത്. പഞ്ചായത്ത്‌ ഭരണ സമിതിയുടെ നെറികേടുകൾക്ക് എതിരെ പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുപ്പിക്കുന്ന ഫാസിസ്റ്റ് നയമാണ് സിപിഎം ചെയ്യുന്നതെന്ന് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ പറഞ്ഞു.

Related posts

നഗരത്തിലെ രണ്ടു ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ അസ്സാം സ്വദേശിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി സിറ്റി പോലീസ്.

murali

കാട്ടൂരിൽ ബേക്കറി ജീവനക്കാരിക്ക് കുത്തേറ്റു; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

murali

എടമുട്ടം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഐക്യജാതിപത്യ മുന്നണിക്ക് മിന്നും വിജയം.

murali
error: Content is protected !!