NCT
KeralaNewsThrissur News

എടത്തിരുത്തി സർവ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനലിന് വിജയം.

എടത്തിരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് വിജയം. ആകെയുള്ള 12 സീറ്റിൽ ജനറൽ വിഭാഗത്തിലെ നാല് സീറ്റിൽ മാത്രമാണ് മത്സരം നടന്നത്. മറ്റെല്ലാ സീറ്റിലും എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മത്സരം നടന്ന നാല് സീറ്റിലും എൽ.ഡി.എഫ്. പാനലിലുള്ളവർ തന്നെയാണ് വിജയിച്ചത്. എൻ. എൻ. അനിലൻ, ഡേവീസ് തട്ടിൽ, വി. എസ.് ശശി, ഷക്കീർ കൈതപ്പുള്ളി, ഡോ. സജു കുമ്പളപ്പറമ്പിൽ, സുബീഷ് തണ്ടാശ്ശേരി, ഉഷാ ബാബു, ജാൻസി ജേക്കബ്, പി.കെ. ഷാജു, അഞ്ചൽദാസ്, ധന്യ സന്തോഷ്, സലീഷ് തണ്ടാശ്ശേരി എന്നിവരാണ് പുതിയ ഭരണസമിതിയംഗങ്ങൾ.

Related posts

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് റിട്ടയേർഡ് എസ്ഐ മരിച്ചു.

murali

ഇന്ദിരാഭവൻ അണ്ടത്തോട് രാജ്യത്തിന്റെ 78-മത് സ്വാതന്ത്ര്യദിനം ആചരിച്ചു.

murali

തൃശൂർ സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണി : ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.

murali
error: Content is protected !!