September 19, 2024
NCT
KeralaNewsThrissur News

ബൈക്കിൻ്റെ ചക്രത്തിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.

തൃശ്ശൂര്‍ (മതിലകം) : ദേശീയപാതയിൽ പെരിഞ്ഞനത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്തായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ പോകവേ പിന്നിൽ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്.

റോഡിലേക്ക് തെറിച്ചു വീണ ഇവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്ന് ഉച്ചയോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Related posts

ചേർപ്പ് ചൊവ്വൂരിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു.

murali

ഞമനേങ്ങാട് ചേമ്പിൽ പുഷ്പാകരൻ ഭാര്യ ഉഷ നിര്യാതയായി.

murali

പെരിഞ്ഞനത്ത് ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്നു; ഒഴിവായത് വൻദുരന്തം.

murali
error: Content is protected !!