September 20, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ വാഹനങ്ങൾ കൂട്ടയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.

കൊടുങ്ങല്ലൂർ : വാഹനങ്ങൾ കൂട്ടയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചേരമാൻ ജുമാ മസ്ജിദിന് വടക്കുവശം ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിൽ നിന്നും എറണാകുളത്തേക്ക് രോഗിയുമായി പോകുകയായിരുന്ന സാന്ത്വനം ആംബുലൻസ്, കാർ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട് മതിലിലിടിച്ച കാറിൽ ആംബുലൻസ് ചെന്നിടിക്കുക യായിരുന്നു. പിറകെ വന്ന ഓട്ടോറിക്ഷയും, ബൈക്കും ആംബുലൻസിൽ ചെന്നിടിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോബോട്ടുകളും.

murali

സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.

murali

വ്രതമാസത്തിൻ്റെ വിശുദ്ധിയിൽ സക്കാത്തും റംസാൻ കിറ്റും സമ്മാനിച്ച് സ്നേഹത്തണലിൻ്റെ ജീവകാരുണ്യ സംരംഭം.

murali
error: Content is protected !!