September 19, 2024
NCT
KeralaNewsThrissur News

സഹറയും, സയ്യാനും സമ്പാദ്യ കുടുക്ക മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

തളിക്കുളം : ഉപ്പച്ചിയും, ഉമ്മച്ചിയും, കുടുംബാദികളും നോമ്പിനും, പെരുന്നാളിനും മിടായി വാങ്ങാൻ കൊടുത്ത പൈസ സമ്പാദ്യ കുടുക്ക പൊട്ടിച്ചു മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 4296 രൂപയാണ് ഗൂഗിൾ പേയിലൂടെ സംസ്ഥാന കമ്മിറ്റിയുടെ ആപ്പ് വഴി അയച്ചത്.

ചലനമറ്റ മൃതദേഹങ്ങളും, ശരീര ഭാഗങ്ങൾ വേർപെട്ട് ചികിത്സയിൽ കഴിയുന്നവരുടെയും ചിത്രങ്ങൾ ദൃശ്യ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയ യിലും കണ്ട കുട്ടികളുടെ മനസ്സിൽ ആ ഹതഭാഗ്യരുടെ ചിത്രം ഏറെ വിഷമം ഉണ്ടാക്കി. സഹറയും, സയ്യാനും അവരെ സഹായിക്കാൻ ഞങ്ങളുടെ സമ്പാദ്യ കുടുക്കയിലെ പൈസ കൊടുക്കാമെന്ന് ഉമ്മയോട് ആവശ്യപ്പെടുക ആയിരുന്നു..

പാടൂർ വലിയകത്ത് സൈഫുദ്ധീൻ, തളിക്കുളം പോക്കാക്കില്ലത്ത് സുറുമി
ദമ്പതികളുടെ മക്കൾ ആണ് സഹറയും, സയ്യാനും. ലളിതമായ ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. എ. ഹാറൂൺ റഷീദ് തുക ഏറ്റുവാങ്ങി.

മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ. എസ്. റഹ്മത്തുള്ള,
ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ജീജ രാധാ കൃഷ്ണൻ,മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എം. അബ്ദുൾ ജബ്ബാർ, സെക്രട്ടറി വി. കെ. നാസർ, കെ. എസ്. സുബൈർ, പി.എ.സുലൈമാൻ ഹാജി, അബ്ദുൾ റഹിമാൻ ഹാജി, വി.എ.ദാവൂദ് ഹാജി, വനിത ലീഗ് നേതാക്കൾ ആയ നിഷ ഇക്ബാൽ, റഷീദ ബഷീർ, റസിയ എന്നിവർ പ്രസംഗിച്ചു

Related posts

ചങ്ങരംകുളത്ത് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

murali

5-ാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

murali

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

murali
error: Content is protected !!