NCT
KeralaNewsThrissur News

കയ്പമംഗലം വഞ്ചിപ്പുരയിൽ വാഹനാപകടം: യുവാവിന് പരിക്ക്.

കയ്പമംഗലം വഞ്ചിപ്പുര സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ദേവമംഗലം ക്ഷേത്രത്തിന് അടുത്തുള്ള കൊല്ലംകുഴി മഹേഷ് നാണ് പരിക്കേറ്റത്. ഇയാളെ വി വൺ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടം കണ്ട് കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടി. പരിസരത്തുണ്ടായിരുന്നവരാണ് ആംബുലൻസിൽ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്നവർ പിന്നീട് ആശുപത്രിയിൽ എത്തി.

Related posts

ചെളിയിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചരിഞ്ഞു.

murali

സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടയില്‍ അഞ്ചുവയസുകാരി മുങ്ങിമരിച്ചു.

murali

എടക്കഴിയൂരിൽ വീട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച നാല് പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!