September 19, 2024
NCT
KeralaNewsThrissur News

ചേറ്റുവ പുഴയോര സംരക്ഷണഭിത്തി തകർച്ചാ ഭീഷണിയിൽ.

ചേറ്റുവ : ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ചേറ്റുവ പടന്ന തീരദേശ റോഡും കരിങ്കല്ല്കൊണ്ട് നിർമ്മിച്ച സംരക്ഷണ ഭിത്തിയും പാലത്തിന് സമീപം ഇടിഞ്ഞ് താഴ്ന്നു. ചേറ്റുവ പുഴയോരം തീരദേശ റോഡ് സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞ് താഴ്ന്ന്കൊണ്ടിരിക്കുന്നത്.

പുഴസെയിഡിലെ കോൺക്രീറ്റ് തൂണുകൾ പലഭാഗങ്ങളിലും ദ്രവിച്ചുപോയി, ചിലഭാഗങ്ങളിൽ തൂണുകൾ ഇല്ലാതെ തുറന്ന് കിടക്കുകയാണ്,ഇത് വാഹനങ്ങൾക്ക് ഏറെ ഭീഷണിയാണ്, ശ്രദ്ധ ഒന്ന് തെറ്റിയാൽ വാഹനം നേരെ പുഴയിലേക്ക് ചാടുന്ന സ്ഥിതിയാണ്,ചേറ്റുവ പാലത്തിന് സമീപം ആയത്കൊണ്ട് നല്ല ആഴകൂടുതലും കുത്തിഒഴുക്കും കൂടുതലുള്ള സ്ഥലംകൂടിയാണ്.

കൂടാതെ ദേശീയ പാത 66ന്റെ പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി കൊണ്ട് വന്നിട്ടുള്ള ഇരുമ്പ് കൊണ്ട് നിർമ്മിച്ചിട്ടുള്ള ഭാരമേറിയ ജങ്കാറുകൾ നിരത്തികെട്ടിയിട്ടുള്ളത് സംരക്ഷണ ഭിത്തിക്ക് സമീപമുള്ള കോൺക്രീറ്റ് തൂണുകളിലാണ് ഇത് പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാവുമ്പോൾ ഈ ഭാഗങ്ങളിലെ സംരക്ഷഭിത്തിക്ക് വിള്ളൽ സംഭവിക്കുന്നുണ്ട്. ഏത് നിമിഷവും സംരക്ഷണഭിത്തിയും കോണ്ക്രീറ്റ് തൂണും തകരാനുള്ള സാധ്യതയും ഏറെ കൂടുതലാണ്,ഇത് തീരദേശ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും ഏറെഭീഷണിയാണ്,

കൂടാതെ പുഴയിൽ കെട്ടിയിട്ടിട്ടുള്ള കൂറ്റൻ ജങ്കാർ മത്സ്യത്തോഴിലാളികൾക്കും,അനുബന്ധ വഞ്ചി ത്തോഴിലാളികൾക്കും ഒരുപോലെ പ്രയാസം നേരിടുന്നുണ്ട്,ഇത് പുഴയുടെ ഒഴുക്കിനേയും ഭാതിക്കുന്നു. എറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ വർഷങ്ങൾക്ക് മുമ്പ് വന്ന് നോക്കിപ്പോയതല്ലാതെ ഇത് വരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല,

നബാട് ഫണ്ട് ഉപയോഗിച്ച് കെ എൽ ഡീ സി നിർമ്മിച്ച തീരദേശ സംരക്ഷണ ഭിത്തിയും കോൺക്രീറ്റ് തൂണുകളും ഇരുപത് വർഷങ്ങൾ പിന്നിട്ടിട്ടും ഇത് വരെ യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല, പലതവണ വാർഡ്മെമ്പർഉൾപ്പെടെയുള്ളർ പരാതിപ്പെട്ടിട്ടും തിരിഞ്ഞ് നോക്കാൻപോലും അതികൃതർതയ്യാറായില്ല, ചേറ്റുവ പാലം മുതൽ പുളിക്കക്കടവ് പാലം വരെ പലസ്ഥലങ്ങളിലും സംരക്ഷണഭിത്തിയും കോണ്ക്രീറ്റ് തൂണുകളും തകർന്ന് കിടക്കുകയാണ്.

അടിയന്തരമായി സംരക്ഷണഭിത്തികെട്ടിഉയർത്തി കോൺക്രീറ്റ് തൂണുകളുടെ അറ്റകുറ്റപ്പണിനടത്തി ബലപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉടനെ ഉണ്ടാവണം എന്നും, മത്സ്യത്തോഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ വാസികൾക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തണമെന്നും,കുടിവെള്ള പൈപ്പുകൾ ഇടുന്ന തിനായി വാട്ടർഅതോറിറ്റി മാന്തിപ്പൊളിച്ചിട്ട തീരദേശ റോഡ് അറ്റകുറ്റപ്പണിനടത്തി സഞ്ചാരയോഗ്യമാക്കണം എന്നും സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു, ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് വകുപ്പ് മന്ത്രി ഉൾപ്പെടെഉള്ളവർക്ക് പരാതി കൊടുത്തിറ്റുണ്ടെന്നും ലെത്തീഫ് കെട്ടുമ്മൽ പറഞ്ഞു.

Related posts

പോക്സോ കേസിലെ പ്രതി പിടിയിൽ.

murali

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

കാലാശക്കൊട്ട് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali
error: Content is protected !!