NCT
KeralaNewsThrissur News

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം : ചൂണ്ടൽ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുശ്ശേരി സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ മഞ്ജുവിന്റെ മകൾ ആരുഷിയെ (14) ആണ് ഇന്നലെ രാത്രി 10 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മുറിയിൽ കയറി വാതിൽ അടച്ച ആരുഷി രാത്രി 10 മണിയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അമ്മ ബലംപ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ്  തൂങ്ങിനിൽക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Related posts

മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും.

murali

മധ്യവയസ്കൻ മരിച്ച നിലയിൽ

murali

തകർന്ന റോഡുകളുടെ ഫോട്ടോ പ്രദർശനവുമായി നാട്ടിക പഞ്ചായത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ.

murali
error: Content is protected !!