September 19, 2024
NCT
KeralaNewsThrissur News

സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ നടത്തി കത്തോലിക്ക കോൺഗ്രസ്സ്.

പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളി പുത്തൻപീടിക കത്തോലിക്ക കോൺഗ്രസ്സിന്റെയും, തൃശ്ശൂർ ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും – ഡി ഡി ആർ സി തൃശ്ശൂർ ലാബിന്റെയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും, രക്തപരിശോധനയും പള്ളി മതബോധന ഹാളിൽ നടത്തി.

കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക ഡയറക്ടർ റവ.ഫാ ജോസഫ് മുരിങ്ങാത്തേരി സൗജന്യ നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കത്തോലിക്ക കോൺഗ്രസ് അതിരൂപത ജനറൽ സെക്രട്ടറി കെ.സി. ഡേവീസ് മുഖ്യാതിഥിയായിരുന്നു.

പാദുവ കോൺവെന്റ് മദർ സുപ്പീരിയർ സി.ഷിജി ആന്റോ, കത്തോലിക്ക കോൺഗ്രസ് പഴുവിൽ ഫൊറോന സെക്രട്ടറി ഓസ്റ്റിൻ പോൾ, വാർഡ് മെമ്പർ മിനി ആന്റോ, കത്തോലിക്ക കോൺഗ്രസ്സ് സെക്രട്ടറി ജോബി.സി.എൽ, ട്രഷറർ ലൂയീസ് താണിക്കൽ എന്നിവർ പ്രസംഗിച്ചു. ഷാലി ഫ്രാൻസിസ്, ജെസ്സി വർഗ്ഗീസ്, കെ.എ. വർഗ്ഗീസ്, ആനി ജോയ്, ആൽഡ്രിൻ ജോസ്, ബിജു ബാബു, എ.സി ജോസഫ് എന്നിവർ നേതൃത്വം നൽകി. നൂറ്റമ്പതോളം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്

Related posts

ബസ്സിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali

വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി.

murali

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെയും പോലീസ് പിടികൂടി.

murali
error: Content is protected !!