September 20, 2024
NCT
KeralaNewsThrissur News

തളിക്കുളത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ.

തളിക്കുളത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷെബീർ (45), മണലൂർ സ്വദേശി ചിറയത്ത് വീട്ടിൽ പ്രവീൺ (46 ) എന്നിവരെയാണ് മോഷണ വസ്തുക്കൾ ഉൾപ്പെടെ പിടികൂടിയത്.

തളിക്കുളം സെന്ററിന് കിഴക്ക് ഭാഗത്തായി പതിയാപറമ്പത്ത് സെയ്താലി മകൻ അഷറഫിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും വയറിംഗ്, പ്ലംബിംഗ് മെറ്റീരിയലുകൾ, സ്വിച്ച് ബോർഡുകൾ, കോപ്പർ തുടങ്ങിയ സാധനങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ മോഷണത്തിനായി പ്രതികൾ വീട്ടിൽ കയറിയതായി വിവരമറിഞ്ഞെത്തിയ വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.എസ്. ബിനു, എസ്ഐമാരായ സദാശിവൻ, മുഹമ്മദ് റാഫി, സീനിയർ സിപിഒമാരായ ജ്യോതിഷ്, സുനീഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസങ്ങളിലായി വിലപിടിപ്പുളള ധാരാളം വയറിംങ്, പ്ലംബിംഗ് മെറ്റീരിയൽസുകൾ ഇവിടെ നിന്ന് മോഷ്ടിച്ച് വിറ്റതായി പ്രതികൾ സമ്മതിച്ചു. വീട്ടുടമ അഷറഫും കുടുംബവും തൃശൂർ ശോഭ സിറ്റിയിലാണ് താമസം. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Related posts

  ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു.

murali

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലാഘോഷം കൊടികയറി.

murali

ഗുരുവായൂരിൽ ബാർ ഹോട്ടലുകളിൽ മിന്നൽ പരിശോധന; മോശം സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

murali
error: Content is protected !!