NCT
KeralaNewsThrissur News

തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഗുരുവായൂർ : തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പീച്ചിലി ബിജു (46) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടില്‍ നിന്നും തേങ്ങയെടുക്കാൻ ഇറങ്ങിയ ബിജുവിനെ കാണാതായത്.

നാട്ടുകാരും, പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരം ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ നടത്തുന്നതിനിടയിലാണ് ചൊവ്വല്ലർ പടി പാലത്തിനടിയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാർ മൃതദേഹം കരക്കെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ മരം വീണ് ഓട്ടോറിക്ഷ തകർന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

murali

തൃശ്ശൂർ എം.പി. സുരേഷ് ഗോപി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

murali

നിയമനത്തട്ടിപ്പ്: സ്‌കൂള്‍ മാനേജര്‍ വി.സി പ്രവീണ്‍ അറസ്റ്റില്‍.

murali
error: Content is protected !!