September 19, 2024
NCT
Thrissur NewsKeralaNews

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഏങ്ങണ്ടിയൂർ : ആർ.എസ്.എസ്സ് – ബിജെ.പി മാഫിയാ ബന്ധം പ്രകടമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

ചേറ്റുവയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഡി.സി.സി മെമ്പർ ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി യു.കെ സന്തോഷ്, മണ്ഡലം ഭാരവാഹികളായ ഘോഷ് തുഷാര ,

കെ.പി ആർ പ്രതീപ് , ജോയ് പുലിക്കോട്ടിൽ, പഞ്ചായത്തഗം ബാബു ചെമ്പൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഫാറൂക്ക് യാറത്തിങ്കൽ, നേതാക്കളായ കെ.പി.ആർ സതീശൻ, ലത്തീഫ് കെട്ടുമ്മൽ പ്രകാശൻ പണിക്കർ, കെ.പി.ജി നിർമലൻ, കെ.പി പ്രലോഭ് എന്നിവർ നേതൃത്വം നൽകി.

Related posts

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഇന്ന് വിലവര്‍ധന രണ്ടാം തവണ.

murali

തളിക്കുളത്ത്‌ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.

murali

യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!