September 19, 2024
NCT
KeralaNewsThrissur News

ഓണാഘോഷം; തീറ്റ മത്സരത്തിൽ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു.

പാലക്കാട് : തീറ്റമത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പാലക്കാട് കഞ്ചിക്കോട്ടാണ് സംഭവം. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.

പ്രാദേശിക കൂട്ടായ്മയാണ് ഓണാഘേഷം സംഘടിപ്പിച്ചത്. സുരേഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിൽ.

Related posts

കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവവേദന; പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

murali

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു.

murali

42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിലായി.

murali
error: Content is protected !!