തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ആശീർവാദും, ഹാഷിമും. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിൻ്റെ മകനാണ് ആശിർവാദ് (18) നാട്ടിക എസ്. എൻ. ട്രസ്റ്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിൻ്റെ മകനാണ് ഹാഷിം (18). ഇന്ന് പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വി.ബി. മാളിനടുത്തായിരുന്നു അപകടം. ഇവരോടൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന നിഹാൽ ഗുരുതര പരുക്കുകളോടെ തൃശൂർ ദയ ആശുപത്രിയിൽ കഴിയുകയാണ്.