ചേർപ്പ് : കാപ്പ കേസ് പ്രതി മയക്കുമരുന്നുമായി ചേർപ്പ് എക്സൈസിൻ്റെ പിടിയിലായി. ചൊവ്വൂർ മാളിയേക്കൽ ജിനു (28) ആണ് കഞ്ചാവും, 130 മില്ലിഗ്രാം എൽ.എസ്.ഡി. സ്റ്റാമ്പുമായി അറസ്റ്റിലായത്. കൊലക്കേസ്, പോലീസുകാരനെ വെട്ടിയ കേസ് എന്നിവ ഉൾപ്പെടെ 13 കേസുകളിൽ പ്രതിയാണ്.
ചേർപ്പ് എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വി. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ആർ. വിപിൻരാജ്, എ.എം. സുഭാഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.എസ്. ശ്യാമലത, ഡ്രൈവർ ടി.ആർ. ഷൈജു എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.