വിദേശമദ്യവുമായി ഒരാൾ തൃശ്ശൂർ എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. വിൽപ്പനക്കായി സൂക്ഷിച്ച 23 ലിറ്റർ വിദേശ മദ്യവുമായി ഒരാളെ തൃശ്ശൂർ എക്സൈസ് സംഘം അറസ്റ്റുചെയ്തു.
മാടക്കത്തറ വെള്ളാനിശ്ശേരി സ്വദേശി നാട്ടയ്ക്കൽ വീട്ടിൽ ഉണ്ണികൃഷ്ണനാണ്(45) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 500 ML ൻ്റെ 46 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു.
