NCT
KeralaNewsThrissur News

ചേലൂരിൽ രണ്ട് വയസുക്കാരി കാർ ഇടിച്ച് മരിച്ചു.

ഇരിങ്ങാലക്കുട : ചേലൂരിൽ രണ്ട് വയസുകാരി കാർ ഇടിച്ച് മരിച്ചു. ചേലൂർ മണാത്ത് ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ (2) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് (ഞായറാഴ്ച്ച) രാവിലെയാണ് അപകടം നടന്നത്.

കുടുംബാംഗങ്ങൾക്കൊപ്പം ചേലൂർ പള്ളിയിൽ ആരാധനയ്ക്കായി എത്തിയതായിരുന്നു. പള്ളിയിലേയ്ക്ക് കയറുന്നതിനിടെ മുന്നോട് എടുത്ത കാറിനടിയിൽ ഐറിൻ പെട്ടാണ് അപകടം നടന്നത്. ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പട്ടു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് എം പി ചെറിയാൻ്റെ മകൻ്റെ മകളാണ് ഐറിൻ. മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരൻ ഏദൻ .

Related posts

ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി.

murali

പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധ നിരവധി പേർ ആശുപത്രിയിൽ..

murali

തൃശൂർ നഗരത്തിൽ ആനയിടഞ്ഞു, വൻ നാശനഷ്ടം.

murali
error: Content is protected !!