NCT
KeralaNewsThrissur News

റേഷൻ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കുക: റേഷൻ ഡീലേഴ്സ് അസോസിയേഷൻ.

തളിക്കുളം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾക്ക് ആഗസ്റ്റ് മാസത്തെ വേതനവും ഓണത്തിന് പ്രഖ്യാപിച്ച ഉത്സവബത്ത ആയിരം രൂപയും നൽകാത്തതിൽ കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (KSRRDA) ചാവക്കാട് താലൂക്ക് സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.

സമ്മേളനം താലൂക്ക് പ്രസിഡൻറ് കെ. പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ KSRRDA സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി N ഷിജീർ ഉദ്ഘാടനം ചെയ്തു. കോവിഡ് സമയത്ത് വിതരണം ചെയ്ത കിറ്റിൻ്റെ കമ്മീഷൻ നൽകണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണമെന്നും ആറു വർഷമായി നടപ്പിലാക്കാത്ത വേതന പരിഷ്കരണം കാലോചിതമായി പരിഷ്കരിച്ച് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി കെ. എ വേണു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ. ടി ജോസ്, ജില്ലാ ട്രഷറർ ഫ്രാൻസിസ് ചെമ്മണ്ണൂർ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി പ്രതീഷ് അപ്പു, സോണി റപ്പായി, പ്രഭ, താലൂക്ക് പ്രസിഡൻറ് വി.ബി പ്രേംദാസ്, സി. എസ് സുമേഷ്, ഷരീഫ് കളത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു

Related posts

ആലപ്പുഴയിൽ 60 വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് സംശയം. 

murali

കാറടിച്ച് വയോധിക മരിച്ചു.

murali

വിദ്യാർത്ഥികളുമായി പോയിരുന്ന സ്കൂൾ ബസ് റോഡരികിലേക്ക് ചെരിഞ്ഞു : വൻ ദുരന്തം ഒഴിവായി.

murali
error: Content is protected !!