NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ.

ആളൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശാരീരിക പീഢനത്തിന് ഇരയാക്കിയ സംഭവത്തിൽ ട്യൂഷൻ സെൻ്റർ ഉടമയും, വെള്ളാഞ്ചിറ സ്വദേശിയുമായ ശരത്ത് (28) പോലീസിൻ്റെ പിടിയിലായി.

കൊടകര, ആളൂർ, കൊമ്പടിഞ്ഞാമാക്കൽ എന്നിവിടങ്ങളിൽ ഇയാൾക്ക് ട്യൂഷൻ സ്ഥാപനങ്ങളുണ്ട്. പരാതി ലഭിച്ച ഉടനെ പോലീസ് രഹസ്യമായി മഫ്തിയിൽ ട്യൂഷൻ സെൻ്ററിലെത്തി ശരത്തിനെ കസ്റ്റഡിയിൽ എടുക്കുകയാണുണ്ടായത്.
വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം.

റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിൻ്റെ നേതൃത്വത്തിൽ ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എം ബിനീഷാണ് ശരത്തിനെ അറസ്റ്റു ചെയ്തത്.

ട്യൂഷൻ സ്ഥാപനത്തിൽ വന്നുള്ള പരിചയത്തിൽ ഇയാൾ ഇൻസ്റ്റാഗ്രാം, വാട്സ്അപ്പ് എന്നിവ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. സ്ഥാപനത്തിൽ വെച്ച് പെൺകുട്ടിയുടെ ഫോട്ടോകൾ എടുത്തു ഭീഷണിപ്പെടുത്തി. 2021 മുതൽ പല തവണ ശാരീരികമായി ഉപദ്രവിച്ച ഇയാൾ നഗ്നഫോട്ടോകൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് അയച്ചതായും പരാതിയുണ്ട്.

ഇതോടെ മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി മാതാവുമൊത്ത് ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിനെ സമീപിച്ചു പരാതി നൽകുകയാണുണ്ടായത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് റിമാൻ്റ് ചെയ്തു. ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എം ബിനീഷ്, സീനിയർ സി പി ഒ ഇ എസ് ജീവൻ, പി എ ഡാനി, സി പി ഒ കെ എസ് ഉമേഷ്, വനിത എസ് ഐ സൗമ്യ, എ എസ് ഐ മിനിമോൾ, സീമ ജയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം.

murali

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു.

murali

വിയ്യൂർ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ പിടിയിൽ.

murali
error: Content is protected !!