തളിക്കുളം : റോഡ് നിർമാണം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്നും, പഞ്ചായത്ത് അനുമതി ഇല്ലാതെ റോഡുകൾ പൊളിച്ചവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ്സ് പഞ്ചായത്ത് മെമ്പർ ജീജ രാധാകൃഷ്ണൻ ഭരണ സമിതി യോഗത്തിൽ ആവശ്യപെടുകയും പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു.
അടിയന്തിര പ്രാധാന്യത്തോടെ റോഡ് പണിയുമായി ബന്ധപ്പെട്ട വിഷയത്തെ കാണണമെന്നും
പൊതു ജനമധ്യത്തിൽ പഞ്ചായത്ത് മെമ്പർമാർ അവഹേളിക്കപെടുകയാണെന്നും
നമ്മുടെ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ട റോഡുകൾ ഒരു പഞ്ചായത്ത് ഭരണ സമിതി തീരുമാനം പോലും ഇല്ലാതെ തോന്നിയ പോലെ പൊളിച്ചു മാറ്റിയത് ഒരു വർഷമായി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അറിഞ്ഞിട്ട്
അവർക്ക് എതിരെ നിയമ നടപടി കൈക്കൊള്ളാനോ ഗുരുതരമായ വിഷയം ഭരണ സമിതി അംഗങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരാനോ അത് ഭരണ സമിതി യോഗത്തിൽ അജണ്ട വെച്ച് ചർച്ച ചെയ്യാനോ തെയ്യാറാവത്തത് പല തരത്തിൽ ജനങ്ങൾ വ്യാഖ്യാനിക്കപ്പെടുകയാണെന്നും ജീജ രാധാകൃഷ്ണൻ യോഗത്തിൽ പറഞ്ഞു.
അത് കൊണ്ട് ഈ കാര്യത്തിൽ ഇന്നത്തെ ഭരണ സമിതി ഒരു തീരുമാനം ഉണ്ടാക്കണമെന്നും അവർ പറഞ്ഞു. ഇത് ഇപ്പോൾ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുകയും തുടർന്ന് യോഗത്തിൽ ബഹളമാക്കുകയും ചെയ്തു. അനുമതി നിഷേധിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചു ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, എ എം മെഹബൂബ് അടക്കമുള്ള കോൺഗ്രസ്സ് പഞ്ചായത്ത് മെമ്പർമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോന്നു പഞ്ചായത്ത് ഓഫീസിന്ന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പഞ്ചായത്ത് മെമ്പർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിന്ന് മുന്നിൽ പ്രകടനമായി വന്ന് പഞ്ചായത്ത് മെമ്പർമാരുടെ പ്രതിഷേധത്തിൽ പങ്ക്ചേർന്നു. പ്രതിഷേധം ഡി സി സി ജനറൽ സെക്രട്ടറി സി എം നൗഷാദ് ഉത്ഘാടനം ചെയ്തു. ജനങ്ങളെ വഞ്ചിച്ചു കൊണ്ട് പഞ്ചായത്ത് മുന്നോട്ട് പോകുന്നത് കരാറുകരുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്നും
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ചർച്ച ചെയ്യാൻ പോലും മുന്നോട്ട് വരാത്തത് കരാറുകരുമായി ഉണ്ടാക്കിയ രഹസ്യ കരാറിന്റെ ഭാഗമാണെന്നും
സത്യ സന്ധമായ അന്വേഷണം ഉണ്ടായാൽ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും കുടുങ്ങുമെന്നും സി എം നൗഷാദ് പറഞ്ഞു. കോൺഗ്രസ്സ് നേതാകളായ പി എസ് സുൽഫിക്കർ, സി വി ഗിരി, ഗഫൂർ തളിക്കുളം, എം കെ ബഷീർ, കെ എസ് രാജൻ, കെ എ ഫൈസൽ, പി ഡി ജയപ്രകാശ്, എം എ മുഹമ്മദ് ഷഹബു, വാസൻ കോഴിപറമ്പിൽ, ഷീബ അജയകൃഷ്ണൻ, സബിത രഞ്ജിത്ത്, ഷണ്മുഖൻ പഞ്ചായത്ത് മെമ്പർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു
