NCT
KeralaNewsThrissur News

ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി; ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹം.!

ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്ന് 71ാം ദിവസമാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ക്യാബിനകത്ത് മൃതദേഹം കണ്ടെത്തി.

രണ്ടുമാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്. ഷിരൂർ അങ്കോലയിൽ ദേശീയപാത 66ൽ ജൂലൈ 16ന് രാവിലെ 8:45നുണ്ടായ മണ്ണിടിച്ചിലിലാണ് അർജുൻ ഉൾപ്പെടെ മൂന്നുപേരെ കാണാതായത്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 70 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തല്‍.

Related posts

മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കുന്നു.

murali

ആയുർവേദ തൈലങ്ങളുടെ മറവിൽ വൻ ലഹരി കച്ചവടം : 21.5 kg കഞ്ചാവും, 260 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.

murali

കണ്ടശ്ശാംകടവ് മാർക്കറ്റിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ രണ്ട് പേർ അറസ്റ്റിൽ.

murali
error: Content is protected !!