കുന്നംകുളം : പെരുമ്പിലാവ് അറയ്ക്കൽ പള്ളിക്ക് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികനായ 15 കാരൻ മരിച്ചു. ചാലിശ്ശേരി വേങ്ങാട് പറമ്പിൽ അജിതന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്.
കുന്നംകുളം മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അതുൽ കൃഷ്ണ. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാജിയുടെ മകൻ 18 വയസ്സുള്ള ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
