തൃശൂരിലെ എ.ടി.എം കവര്‍ച്ചാ കേസില്‍ അന്വേഷണം ശക്തമാകുന്നു. 4 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. തമിഴ്നാട് പോലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്.
തെലങ്കാന, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ എടിഎം കവര്‍ച്ച കേസുകളിലും പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് തമിഴ്നാട് പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ സംസ്ഥാനങ്ങളിലെ പോലീസ് ടീമിനെയും വിവരമറിയിച്ചു. കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്നത്.
ഒന്നര മണിക്കൂറിനുള്ളില്‍ ഇരുപത് കിലോമീറ്റര്‍ പരിധിയിലെ മൂന്ന് എടിഎം കൊള്ളയടിച്ച് അറുപത്തിയെട്ടു ലക്ഷം രൂപയാണ് കൊള്ള സംഘം കവര്‍ന്നത്. പോലീസിന്റെ വലയിലാകാതെ അതിര്‍ത്തി കടന്ന സംഘം നിര്‍ത്തിയിട്ട കണ്ടൈനറില് കാറൊളിപ്പിച്ച് കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതോടെയാണ് പിടിയിലായത്.
