മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാത കല്ലുടുക്കിൽ വച്ച് യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടിയുടെ രൂപയുടെ സ്വർണ്ണം കവർന്ന കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ്, ഷിജോ വർഗീസ് തൃശ്ശൂർ സ്വദേശികളായ സിദ്ദിഖ്, നിശാന്ത്, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്.
ആസൂത്രകൻ റോഷൻ കർണാടകയിലും, തമിഴ്നാട്ടിലും സമാന കേസുകളിൽ പ്രതിയാണ്. 22 കവർച്ചാക്കേസുകളിൽ പ്രതിയാണ് റോഷൻ വർഗീസ്. മറ്റു പ്രതികളും ഒട്ടേറെ കേസുകളിൽ പ്രതി; നാലുപേർ ഒളിവിൽ. തട്ടിയെടുത്ത സ്വർണ്ണം കണ്ടെത്താനായില്ല.
പ്രതികളായ 1.റോഷൻ വർഗ്ഗീസ് 29 വയസ്സ്, ചുങ്കത്തിലായ ചിറപ്പാട്ടിൽ വീട്, തിരുമൂല പുരം പി ഒ, തിരുവല്ല വില്ലേജ്, പത്തനംതിട്ട ജില്ല 2) ഷിജോ വർഗ്ഗീസ് 23 വയസ്സ്, മാങ്കുളത്തിൽ വീട്, ആലംതുരുത്തി ദേശം, തിരുവല്ല, പത്തനംതിട്ട. 3) സിദ്ധിക്ക് 26 വയസ്സ്, ഊളക്കൽ വീട്, പള്ളിനട ദേശം, SN പുരം, തൃശ്ശൂർ. 4) നിശാന്ത് 24 വയസ്സ്, തൈവളപ്പിൽ വീട്, കൊളത്തൂർ ദേശം, നെല്ലായി വില്ലേജ്, തൃശ്ശൂർ. 5) നിഖിൽ നാഥ് 36 വയസ്സ്, അടിപറമ്പിൽ വീട്, മൂന്ന് പീടിക ദേശം, കൈപ്പമംഗലം, തൃശ്ശൂർ എന്നിവരെയാണ് മണ്ണുത്തി പീച്ചി വിയ്യൂർ ഒല്ലൂർ പോലീസ് അന്വേഷണ സംഘം സാഗോക്ക് സ്ക്വാഡിൻെറ സഹായത്തോടെ പിടികൂടിയത്.
