NCT
KeralaNewsThrissur News

ക്രമസമാധാന ചുമതലയിൽ നിന്ന് എ.ഡി.ജി.പി.യെ മാറ്റിയേ തീരൂവെന്ന് ബിനോയ് വിശ്വം.

കയ്‌പമംഗലം : എ.ഡി.ജി.പി. എം. ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയേ തീരൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ പറയുന്ന കാര്യങ്ങളിൽ ഗൗരവമുള്ളവ പരിഹരിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ. കയ്‌പമംഗലം മണ്ഡലം ഓഫീസ് മതിലകത്ത് ഉദ്ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ. രാജൻ, ഇ.ടി. ടൈസൺ എം.എൽ.എ., പാർട്ടി നേതാക്കളായ കെ. പി. രാജേന്ദ്രൻ, വി. എസ്. സുനിൽകുമാർ, കെ.കെ. വത്സരാജ്, ടി.പി. രഘുനാഥ്, കെ.ജി. ശിവാനന്ദൻ, തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Related posts

ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു.

murali

വലപ്പാട് പഞ്ചായത്ത്‌ ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ.

murali

സ്ത്രീകളുമായി സൗഹൃദത്തിലാക്കാമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകി പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!