ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം സെന്ററിൽ മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി. അനുസ്മരണ പരിപാടി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി ഉത്ഘാടനം ചെയ്തു.
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശരക്ഷാ പ്രതിജ്ഞ ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ ഹിറോഷ് ത്രിവേണി ചൊല്ലികൊടുത്തു. നെഹ്‌ല ഫാത്തിമ ഒ എസ് ദേശ ഭക്തി ഗാനം ആലപിച്ചു. കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ടി യു സുഭാഷ് ചന്ദ്രൻ, ഷമീർ മുഹമ്മദലി, പി കെ ഉന്മേഷ്, ലിന്റ സുഭാഷ് ചന്ദ്രൻ, ജീജ രാധാകൃഷ്ണൻ, നീതു പ്രേംലാൽ,
കെ കെ ഉദയകുമാർ,വാസൻ കോഴിപറമ്പിൽ, എ പി രത്നാകരൻ, എം കെ ബഷീർ, കെ എ മുജീബ്, മദനൻ വാലത്ത്, സിന്ധു സന്തോഷ്, മീന രമണൻ, ഷീബ അജയകൃഷ്ണൻ, ജയ പ്രകാശൻ പുളിക്കൽ, ഷീജ രാമചന്ദ്രൻ, എൻ എം ഭാസ്കരൻ,എൻ ആർ ജയപ്രകാശ്, ലൈല ഉദയകുമാർ, തുടങ്ങിയവർ സംസാരിച്ചു.
