ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരിമരുന്ന് വേട്ട. 2 കിലോ ഹാഷിഷ് ഓയിലും 20 കിലോ കഞ്ചാവുമായി 4 യുവാക്കളെ എക്സൈസ് പിടികൂടി.
ചാവക്കാട് എടക്കഴിയൂർ ചിന്നക്കൽ ഷാഫി, അകലാട് മൂന്നൈനി കളപ്പുരക്കൽ അക്ബർ, അണ്ടത്തോട് വലിയകത്ത് നിയാസ്, പാലയൂർ മരക്കാർ അബ്ദുൽ റഹ്മാൻ എന്നിവരെയാണ് പിടികൂടിയത്.
തൃശ്ശൂർ എക്സൈസ് കമ്മീഷണറുടെ ജില്ല സ്ക്വാർഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ കോട്ടപ്പടിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനത്തിനുള്ളിലെ സ്പീക്കറിൽ കവറുകളിലായി സൂക്ഷിച്ച കഞ്ചാവും ഹാശിഷ് ഓയാലും കണ്ടെത്തിയത്.
