NCT
KeralaNewsThrissur News

കയ്പമംഗലം ചളിങ്ങാട് എം.ഡി.എം.എ. യുമായി യുവാവ് പിടിയില്‍.

കയ്പമംഗലം ചളിങ്ങാട് പള്ളിനടയിൽ എം.ഡി.എം.എ. യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വഴിയമ്പലനം സ്വദേശി പുന്നക്കത്തറ രതീഷ് (43) ആണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് കയ്പമംഗലം പോലീസും തൃശ്ശൂര്‍ റുറല്‍ എസ്.പി. യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. പിടിച്ചെടുത്തത്.

ഒരു വര്‍ഷത്തോളമായി ഇയാള്‍ എം.ഡി.എം.എ. വില്‍പ്പന നടത്തിവരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി. വി.കെ.രാജുവിന്റെ നേതൃത്വത്തില്‍ കയ്പമംഗലം ഇന്‍സ്‌പെക്ടര്‍ എം.ഷാജഹാന്‍,

എസ്.ഐ. കെ.എസ്. സൂരജ്, ഡാന്‍സാഫ് എസ്.ഐ. സി.ആര്‍. പ്രദീപ്, ലിജു ഇയ്യാനി, ബിജു, നിശാന്ത്, മുഹമ്മദ് റാഫി, ഗിരീഷ് എന്നിവരടങ്ങിയ പോലീസ സംഘമാണ് പരിശോധന നടത്തിയത്.

Related posts

കരുവന്നൂർ കള്ളപ്പണമിടപാട്: പത്തുകോടിയുടെ സ്വത്തുക്കൾകൂടി കണ്ടുകെട്ടി.

murali

തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു.

murali

കൊടുങ്ങല്ലൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.യു.സുരേഷ് കുമാർ മത്സരിക്കും.

murali
error: Content is protected !!