തളിക്കുളം പഞ്ചായത്തിനെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ സി പി ഐ എം തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.
തളിക്കുളം സെൻ്ററിൽ നടന്ന യോഗം സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ ആർ സീത അധ്യക്ഷയായി.ഏരിയ കമ്മിറ്റിയംഗം അഡ്വ.വി കെ ജ്യോതി പ്രകാശ്, ലോക്കൽ സെക്രട്ടറി ഇ പി കെ സുഭാഷിതൻ,
പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത, വൈസ് പ്രസിഡൻ്റ് പി കെ അനിത, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം കെ ബാബു, ബുഷ്റ അബ്ദുൾ നാസർ, ജനപ്രതിനിധികളായ വി കല, കെ കെ സൈനുദ്ധീൻ, സന്ധ്യ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു
