NCT
KeralaNewsThrissur News

യുവാക്കളെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ഹണി ട്രാപ്പ് : 2 പേർ അറസ്റ്റിൽ.

കയ്പമംഗലം : ഇന്നലെ രാത്രി മതിലകത്ത് നിന്നും യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം ഹണി ട്രാപ്പ് ആണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഹണി ട്രാപ്പ് സംഘത്തിലെ രണ്ട് പേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

കയ്പമംഗലം കൂരിക്കുഴി സ്വദേശി തോട്ടപ്പുള്ളി ശ്യാം, മതിലകം പൊന്നാംപടി സ്വദേശി വട്ടപ്പറമ്പിൽ അലി അഷ്‌കർ എന്നിവരാണ് പിടിയിലായത്. ഓൺലൈൻ ആപ്പിലൂടെ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് എത്തിച്ചത്.

തുടർന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടൽ ആയിരുന്നു പ്ലാൻ, എന്നാൽ പോലീസിൻ്റെ കൃത്യമായ ഇടപെടൽ മൂലം സംഘം പിടിക്കപ്പെടുകയായിരുന്നു. ആറംഗ സംഘമാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇതിൽ നാല് പേരെ ഇനിയും പിടികൂടാൻ ഉണ്ടെന്നും പോലീസ് പറഞ്ഞു.

ഇവർ ഉപയോഗിച്ച കാർ കൂരിക്കുഴിയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി എനിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്

Related posts

വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട ഐ.ടി.യു. ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു.

murali

കള്ളുകുടിക്കാൻ കാശ് കൊടുക്കാത്തതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നാട്ടിക സ്വദേശിക്ക് രണ്ടുവർഷം 6 മാസം 15 ദിവസം തടവ് ശിക്ഷ വിധിച്ചു.

murali

ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു..

murali
error: Content is protected !!