NCT
KeralaNewsThrissur News

കള്ളുകുടിക്കാൻ കാശ് കൊടുക്കാത്തതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി നാട്ടിക സ്വദേശിക്ക് രണ്ടുവർഷം 6 മാസം 15 ദിവസം തടവ് ശിക്ഷ വിധിച്ചു.

വലപ്പാട് കോടൻ വളവിൽ താമസിക്കുന്ന തൈ വളപ്പിൽ സുമോദ് (36 വയസ്സ് ) എന്നയാളെ വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയായ നാട്ടിക പള്ളം ബീച്ചിലുള്ള കണ്ണംപറമ്പിൽ വീട്ടിൽ കരിപ്പായി എന്നു വിളിക്കുന്ന രമേഷ് (37 വയസ്സ് ) എന്നയാളെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി ആകെ രണ്ടുവർഷം 6 മാസം 15 ദിവസം തടവിനെ ശിക്ഷിച്ചത്.

2020 ആഗസ്റ്റ് 28 ന് രാത്രി 08.30 മണിക്കാണ് കേസിനാസ്പദമായ സംഭവം. പള്ളം ബീച്ചിലുള്ള മാമൻറെ വീട്ടിലേക്ക് റോഡിലൂടെ നടന്ന് പോകുകയായിരുന്ന സുമോദിനോട് പ്രതി രമേഷ് കള്ളുകുടിക്കുവാൻ കാശ് ചോദിക്കുകയും, കൊടുക്കാത്തതിലൂള്ള വിരോധത്താൽ സുമോദിനെ പ്രതി തടഞ്ഞുനിർത്തി ചവിട്ടി വീഴ്ത്തുകയും തുടർന്ന് അരയിൽ നിന്ന് വെട്ടുകത്തിയെടുത്ത് സുമോദിനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ബഹളം കേട്ട് ആളുകൾ ഓടി കൂടിയപ്പോൾ പ്രതി അവിടെ നിന്നും ഓടിപ്പോയി, തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുമോദിനെ നാട്ടുകാർ ചികിത്സയ്ക്കായി ആദ്യം വലപ്പാട് മാകെയർ ആശുപത്രിയിലേക്കും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കള്ളുകുടിക്കാൻ കാശ് ചോദിച്ചപ്പോൾ കൊടുക്കാത്തതാണ് അക്രമത്തിന് കാരണം…

ശിക്ഷിക്കപ്പെട്ട രമേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും, കാപ്പാ നിയമം ലംഘിച്ചതിൽ തടവിൽ കഴിഞ്ഞു വരുന്നയാളും, വലപ്പാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 8 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളും തൊണ്ടിമുതലകളും തെളിവായി ഹാജരാക്കി.

വലപ്പാട് പോലീസ് സ്റ്റേഷൻ ഗ്രേഡ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ആയിരുന്ന ജയൻ. വി. എസ് മൊഴിയെടുത്ത് , വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന അരിസ്റ്റോട്ടിൽ. വി .പി. എഫ്ഐആർ രജിസ്റ്റർ ചെയ്തു, തുടർന്ന് കേസന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ. രജിത്കുമാർ ഹാജരായി. കോർട്ട് ലൈസൻ ഓഫീസർ ആയ അസിസ്റ്റൻറ് സബ്ബ് ഇൻസ്പക്ടർ പി .ജെ സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.

Related posts

ഗുരുവായൂരപ്പൻ്റെ മണ്ണിൽ ഹിന്ദു എംഎൽഎ ഇല്ല; വിവാദ പരാമർശവുമായി ബിജെപി നേതാവ്

murali

പാവറട്ടി മരുതയൂരിൽ രണ്ടു യുവാക്കൾക്ക് കുത്തേറ്റു.

murali

തൃശൂർ ജില്ലയിൽ ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്നത് 40 പൊലീസുകാർ.

murali
error: Content is protected !!