വലപ്പാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്കുള്ള സഹായ ഉപകരണ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 100 പേരാണ് ക്യാമ്പിൽ പരിശോധനക്കായി എത്തിച്ചേർന്നത്.
ഡോക്ടറുടെ നിർദ്ദേശത്തിന് അനുസരിച് വിവിധ ഉപകാരണങ്ങൾ 60വയസിനു മുകളിൽ ഉള്ളവരുടെ ക്ഷേമത്തിനായി വിതരണo ചെയുന്നതാണ്. ഗ്രാമം പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് ഉത്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് വി ആർ ജിത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റങ് കമ്മിറ്റീ ചെയർപേഴ്സന്മാരായ തപതി കെ എ , ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളയാ കെ എ വിജയൻ, ഇ പി അജയഗോഷ്,ബി കെ മണിലാൽ അനിത കാർത്തികേയൻ, സിജി സുരേഷ്,
വൈശാഖ് വേണുഗോപാൽ, അജ്മൽ ഷെരീഫ്, സിജി സുരേഷ്,മണി ഉണ്ണികൃഷ്ണൻ, രശ്മി ഷിജോ, ഷൈൻ നേടിയിരിപ്പിൽ, അനിത തൃത്തീപ്കുമാർ, ഐ സി ഡി എസ് സൂപ്പർവൈസർ, അംഗൻവാടി വർക്കേഴ്സ് ഹെൽപേഴ്സ്, മെഡിക്കൽ ബോർഡ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു
