മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. കൊച്ചി കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്. മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരും അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
ഇന്ന് രാവിലെയാണ് കടവന്ത്ര പോലീസ് ബാലയെ അറസ്റ്റ് ചെയ്തത്. ഗുരുതര വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ആരോപണങ്ങൾ തുടർന്നപ്പോഴാണ് പരാതി നൽകിയത്. ബാല ഇതുവരെ മകളെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. മകൾക്കെതിരെയും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞുതുടങ്ങിയപ്പോഴാണ് പരാതിയുമായി മുന്നോട്ട് പോകാൻ തയാറായത്.
