NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ ചെയർപേഴ്സണായി മേരിക്കുട്ടി ജോയ് തെരഞ്ഞെടുക്കപ്പെട്ടു.

ഇരിങ്ങാലക്കുട : നഗരസഭയുടെ പുതിയ ചെയർ പേഴ്സൺ ആയി 17-ാം വാർഡ് കൗൺസിലർ മേരിക്കുട്ടി ജോയ് തെരഞ്ഞെടുക്കപ്പെട്ടു. മുൻ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ രാജി വെച്ചതിനെ തുടർന്നാണ് ചെവ്വാഴ്ച്ച വീണ്ടും ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടന്നത്.

ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായി കെ ആർ വിജയയും ബി ജെ പി സ്ഥാനാർത്ഥിയായി സ്മിത കൃഷ്ണകുമാറും മത്സര രംഗത്ത് ഉണ്ടായിരുന്നു. ആദ്യ റൗണ്ടിൽ മേരിക്കുട്ടി ജോയ് 17 വോട്ടും കെ ആർ വിജയ 16 വോട്ടും സ്മിത കൃഷ്ണകുമാർ 8 വോട്ടുകളും നേടി.

ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിൽ നടന്ന രണ്ടാം റൗണ്ട് വോട്ടിങ്ങിൽ 15ന് എതിരെ 17 വോട്ടുകൾ നേടിയാണ് മേരിക്കുട്ടി ജോയ് വിജയിച്ചത്. രണ്ടാം റൗണ്ടിൽ ബി ജെ പിയുടെ 7 വോട്ടും ഇടതുപക്ഷത്തിൻ്റെ ഒരു വോട്ടും അടക്കം 8 വോട്ട് അസാധുവായി. ഡെപ്യൂട്ടി കളക്ടർ കെ ശാന്തകുമാരി വരണാധികാരിയായിരുന്നു.

Related posts

ആനച്ചമയ നിർമ്മാണ കലാകാരൻ പെരുമ്പിള്ളിശ്ശേരി സുധാകരൻ അന്തരിച്ചു.

murali

വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.

murali

കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!