NCT
KeralaNewsThrissur News

കാറിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഓടി രക്ഷപ്പെട്ട പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ചേർപ്പ് : ചൊവ്വൂരിൽ കാറിൽനിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഓടി രക്ഷപ്പെട്ട പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വൂർവളപ്പിൽ അക്ഷയ് (31) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ നിന്നാണ് 20 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്.

പോലീസ് സംഘത്തെ കണ്ട് അക്ഷയ് വീട്ടിൽനിന്ന്‌ ഓടി രക്ഷപ്പെടുകയായിരുന്നു. മുൻപും ഇയാൾ കഞ്ചാവ് കേസിൽ പ്രതിയാണ്. ചേർപ്പ് എസ്.ഐ. പി.വി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് ആണ് കേസന്വേഷണം.

Related posts

പീച്ചി ഡാം അപകടം: മരണം മൂന്നായി.

murali

കുതിരാനിൽ കാട്ടാന ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്.

murali

നാട്ടികയിൽ ഓട്ടോറിക്ഷാക്കാരനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് പണവും മൊബൈലും കവർച്ച ചെയ്ത കേസിലെ പ്രതി പിടിയിൽ.

murali
error: Content is protected !!