തൃശ്ശൂർ കുതിരാനിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. വാച്ചർ ബിജുവിനാണ് പരിക്കേറ്റത്. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കുതിരാൻ ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കയറിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വനം വാച്ചർ ബിജുവിനെ ആന ആക്രമിച്ചത്. ആക്രമണത്തിൽ ബിജുവിന്റെ കാല് ഒടിഞ്ഞു.
ചൊവ്വാഴ്ച രാത്രി 9 മണിക്കാണ് കുതിരാൻ ക്ഷേത്ര പരിസരത്തു നിന്നും റോഡിലൂടെ വന്ന ആന ഇരുമ്പുപാലം കഴിഞ്ഞതിനുശേഷം ചാക്കോള തരിശ് എന്ന പ്രദേശത്തേക്ക് പോകുന്ന വഴിയിലൂടെ എത്തിയത്. പ്രദേശവാസികൾ ഫോൺ വിളിച്ചു, ഒളിയിട്ടു വിളിച്ചുപറഞ്ഞും ആളുകളോട് പുറത്തിറങ്ങരുത് എന്ന് അറിയിച്ചു.
പുലർച്ചെ രണ്ടുമണിവരെ ആന പ്രദേശത്ത് ഭീതിസൃഷ്ടിച്ച് ഓടി നടന്നു ഇതിനിടയിൽ നാട്ടുകാരും വാച്ചർമാരും ചേർന്ന് ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന ആക്രമിച്ചുത്. പരിക്കേറ്റ ബിജു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി ഈ ആന പ്രദേശത്ത് തമ്പടിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
