ഇരിങ്ങാലക്കുട : കരുവന്നൂർ ചെറിയപാലത്തിന് സമീപം സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ബസ്സ് ഡ്രൈവർ അറസ്റ്റിൽ. പറപ്പൂക്കര മുത്രത്തിക്കര പെരിയിൽ വീട്ടിൽ ലിതീഷി(44)നെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് തൃശൂരിലേക്ക് പോവുകയായിരുന്ന ദേവമാതാ ബസ്സും കാറും കൂട്ടിയിടിച്ച് തേലപ്പിള്ളി സ്വദേശി നിജോ ജോണി മരിച്ചത്. സംഭവത്തെ തുടർന്ന് ഡ്രൈവർ അടക്കമുള്ള ബസ്സ് ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.
